വിദ്വഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം, ചാനല്‍ അവതാരകര്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശം

suprem court
 

ന്യൂഡല്‍ഹി: ചാനല്‍ അവതാരകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. ടി വിയിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇത്തരം വിദ്വഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാനിന്നായിരുന്നു കോടതിയുടെ പരാമർശം. വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യമാണെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളുടെ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരയി തുടരുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയയിലോ ഉള്ള ഈ പ്രസംഗങ്ങള്‍ നിയന്ത്രണാതീതമാണ്. പത്രസ്വാതന്ത്ര്യം പ്രധാനമാണ്. നമ്മുടേത് അമേരിക്കയെപ്പോലെ സ്വതന്ത്രമല്ല, പക്ഷേ എവിടെ രേഖ വര്ക്കണമെന്ന് അറിയണം. ചാനല്‍ ചര്‍ച്ചകളില്‍ അതിഥികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

 

Share this story