കോളേജ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി

death
 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോളേജ്  കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​രി​യാ​ണ് മരണപ്പെട്ടത് .

മ​ധ്യ ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വിദ്യാർഥിനിയാണ് യു​വ​തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കോ​ള​ജി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് യുവതി  താ​ഴേ​ക്ക് ചാ​ടി​യ​ത്. ത​ന്‍റെ മ​ര​ണ​ത്തി​ന് താ​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും മ​റ്റാ​രെ​യും പ​ഴി​ക്കാ​നി​ല്ലെ​ന്നുമാണ് യുവതിയുടെ  ആത്മ​ഹ​ത്യാ​കുറിപ്പ്.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പറഞ്ഞു.
 

Share this story