സാമ്പത്തിക ഞെ​രു​ക്കം മൂലം പൈ​ല​റ്റു​മാ​ർ​ക്ക് നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കി സ്പൈ​സ്ജെ​റ്റ്

സാമ്പത്തിക ഞെ​രു​ക്കം മൂലം പൈ​ല​റ്റു​മാ​ർ​ക്ക് നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കി സ്പൈ​സ്ജെ​റ്റ്
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത സാമ്പത്തിക ഞെ​രു​ക്ക​വും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം ന​ട്ടം​തി​രി​യു​ന്ന സ്പൈ​സ്ജെ​റ്റ് പൈ​ല​റ്റു​മാ​രെ നിർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ 20 മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് 40 പൈ​ല​റ്റു​മാ​രെ​യും 40 സ​ഹ​പൈ​ല​റ്റു​മാ​രെ​യുമാണ് നി​ർ​ബ​ന്ധി​ത അവധിയിലേക്ക് വിടുന്നത്.  ഇ​വ​രി​ൽ കൂടുതൽ  പേ​രും പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​രാ​ണ്. അ​വ​ധി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും യാ​ത്രാ ആ​നു​കൂ​ല്യ​ങ്ങ​ളും തു​ട​ർ​ന്നും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

ജൂ​ൺ 30-ന് ​അ​വ​സാ​നി​ച്ച ര​ണ്ടാം പാ​ദ​ത്തി​ൽ 784 കോ​ടി രൂ​പ ന​ഷ്ടം നേ​രി​ട്ട സ്പൈ​സ്ജെ​റ്റി​ന് നി​ര​ന്ത​ര സു​ര​ക്ഷാ വീ​ഴ്ച​ക​ൾ മൂ​ല​മു​ള്ള ഡി​ജി​സി​എ നിയന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​ല​വി​ൽ 35 ഫ്ലൈ​റ്റു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Share this story