ബാറ്റിംഗിലെ മെല്ലെപ്പോക്ക്, ട്രോളുകള്‍ക്ക് മറുപടിയുമായി ശുഭ്‌മാന്‍ ഗില്‍

news
 മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടത്തില്‍ ഗുജറാത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്‌മാന്‍ ഗില്‍ ടോപ് സ്കോററായിരുന്നു. 49 പന്ത് നേരിട്ട ഗില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഗില്ലിന്‍റെ ഇന്നിംഗ്സായിരുന്നു ഗുജറാത്തിനെ 20 ഓവറില്‍ 144 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് നയിച്ചത്എന്നാല്‍ ഗുജറാത്ത് ഇന്നിംഗ്സ് പൂര്‍ത്തിയാതിന് പിന്നാലെ 20 ഓവര്‍ ബാറ്റ് ചെയ്തിട്ടും 49 പന്തില്‍ 63 റണ്‍സ് മാത്രമെടുത്ത ഗില്ലിന്‍റെ മെല്ലെപ്പോക്കിനെക്കുറിച്ച് നിരവധി ട്രോളുകളായിരുന്നു  ഇറങ്ങിയത്. എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 145 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗ വെറും 82 റണ്‍സിന് ഓള്‍ ഔട്ടായതോടെ ട്രോളിയവര്‍ക്കെല്ലാം രണ്ട് ഇമോജിയിലൂടെ ഗില്‍ മറുപടി നല്‍കി.

Share this story