മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി രംഗത്ത്
Sep 21, 2022, 21:48 IST

ന്യൂഡൽഹി: മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി രംഗത്ത്. തനിക്കും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്. ഈ മാസം 30 വരെ ഇതിനായി കാത്തിരിക്കൂ എന്നും ദിഗ്‌വിജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗാന്ധി കുടുംബത്തിന്‍റെയോ പാർട്ടിയുടെയോ ഔദ്യോഗിക സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈക്കമാൻഡ് മൽസരം നടക്കട്ടെയെന്നും ഉൾപ്പാർട്ടി ജനാധിപത്യത്തിനു നല്ലതാണെന്നും ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച ഒക്ടോബർ 17ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ചൊവ്വാഴ്ച വോട്ടർപ്പട്ടികയ്ക്ക് അന്തിമരൂപം നൽകി.