സ്‌കൂൾ അധ്യാപികയെ പീഡിപ്പിച്ചു, അശ്ലീല വിഡിയോ പകർത്തി; മതം മാറാൻ ഭീഷണിപ്പെടുത്തി; 5 പേർക്കെതിരെ കേസ്

rape
 ഷാജൻപൂർ: ഉത്തർപ്രദേശിലെ ഷാജൻപൂറിൽ 28 വയസ്സുകാരിയായ സ്‌കൂൾ അധ്യാപികയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതായും ഇവ കാണിച്ചു മതം മാറാൻ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അമീർ എന്ന യുവാവിനും മറ്റു നാലു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. അമീറിനെ കൂടാതെ അമീറിന്റെ മാതാവ്, സഹോദരൻ, സഹോദരി, ബന്ധു എന്നിവർക്കെതിരെയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയ് 4ന് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു നടക്കുന്നതിനിടെ അധ്യാപികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത അമീർ, തുടർന്ന യുവതിയെ അവരെ രാസപദാർഥമുപയോഗിച്ച് ബോധം കെടുത്തി. ഇതിനു ശേഷം യുവതിയെ പീഡിപ്പിച്ചു. അമീറിനെ വിവാഹം ചെയ്യണമെന്നും മതം മാറണമെന്നും അമീറിന്റെ കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നു പറഞ്ഞ പൊലീസ്, അധ്യാപികയെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായി വ്യക്തമാക്കി.  

Share this story