'സാമന്തയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ'; വാർത്തകളോട് പ്രതികരിച്ച് നടിയുടെ വക്താവ്

'സാമന്തയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ'; വാർത്തകളോട് പ്രതികരിച്ച് നടിയുടെ വക്താവ്
 ചെന്നൈ: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അടുത്തിടെ തന്റെ രോഗാവസ്ഥ വ്യക്തമാക്കി നടി സാമന്ത റുത്ത് പ്രഭു രംഗത്തെത്തിയത്. പേശീ വീക്കം എന്നറിയിപ്പെടുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടത് എന്നായിരുന്നു നടി വ്യക്തമാക്കിയത്. ചികിത്സയിൽ തുടരുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയും നടി പങ്കുവെച്ചിരുന്നു.അതിനിടെ സ്ഥിതി ഗുരുതരമായി നടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്. ഇപ്പോൾ ഇതിനോട് പ്രതികരിച്ച് നടിയോട് അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും നടിയ്ക്ക് നിലവിൽ യാതൊരു കുഴപ്പവുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Share this story