പ്രണയനായകനായ 'റോക്കി ഭായ്'; കെജിഎഫ് 2 വീഡിയോ ഗാനം പുറത്തുവിട്ടു

news
 കെജിഎഫ് 2 ലെ  വീഡിയോ ഗാനം പുറത്തുവിട്ടു.  റോക്കി ഭായിയുടെ  പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മെഹബൂബ എന്ന ഗാനത്തിന്‍റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്തെത്തിയിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‍രൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് അനന്യ ഭട്ട്.അതേസമയം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. 

Share this story