അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം കവർച്ച; പ്രതി അറസ്റ്റിൽ

 അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം കവർച്ച; പ്രതി അറസ്റ്റിൽ
 കന്യാകുമാരി: വെള്ളിചന്തയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മാലയടക്കം 16പവൻ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി.കടയ്പ്പട്ടണം ഫാത്തിമ സ്ട്രീറ്റ് സ്വദേശി മകൻ അമല സുമനെയാണ് (36) അറസ്റ്റുചെയ്തത്. മുട്ടം സ്വദേശിനി തെരേസാമ്മാൾ (90), മകളും ആന്റോ സഹായരാജിന്റെ ഭാര്യയുമായ പൗലിൻ മേരി (48) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ആന്റോ സഹായരാജും മൂത്ത മകൻ അലനും വിദേശത്താണ്. ഇളയ മകൻ ആരോൺ ചെന്നൈയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്നു. ആൾതാമസം കുറഞ്ഞ പ്രദേശത്താണ് പൗലിൻ മേരിയുടെയും തെരേസാമ്മാളുടെയും താമസം.ഈ അവസരം മുതലാക്കിയായിരുന്നു പ്രതി കവർച്ചക്കെത്തിയത്.

Share this story