റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വീ​ണ്ടും റി​പ്പോ നി​ര​ക്ക് കൂട്ടി

rbi
 ന്യൂ​ഡ​ൽ​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വീ​ണ്ടും റി​പ്പോ നി​ര​ക്ക് കൂ​ട്ടി. അ​ര ശ​ത​മാ​നമാണ് നിരക്ക് ഉയർത്തിയത്. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് 5.4 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഇതിന്റെ ബലമായി ഭ​വ​ന-​വാ​ഹ​ന വാ​യ്പ​യു​ടെ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​ക്കും. ഉ​യ​ര്‍​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്നും ഇ​തി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

Share this story