അചിന്ത ഷിവലിക്ക് റിക്കാർഡോടെ മെഡൽ; കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം
Aug 1, 2022, 08:20 IST

ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം. ഭാരോദ്വഹനത്തില്‍ അചിന്ത ഷിവലിയാണ് ഇന്ത്യക്കായി സ്വർണം നേടിയത്.ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറ് മെഡലായി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റിക്കാർഡോടെയാണു സ്വർണ നേട്ടം. 20-കാരനായ അചിന്ത ആകെ 313 കിലോയാണ് ഉയർത്തിയത്.