Times Kerala

മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​മ​ത​പ​ക്ഷ​ത്തേ​ക്ക് സ​മ​വാ​യ ച​ർ​ച്ച​യ്ക്കെ​ത്തി​യ ര​വി​ന്ദ്ര ഫാ​ഠ​ക് ഉ​ൾ​പ്പെ​ടെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ കൂ​ടി

 
317


മും​ബൈ:  ഏ​ക്നാ​ഥ് ഷി​ൻ​ഡേ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​മ​ത പ​ക്ഷ​ത്തേ​ക്ക് എം​എ​ല്‍​എ​മാ​രു​ടെ ഒ​ഴു​ക്ക്. വി​മ​ത​പ​ക്ഷ​ത്തേ​ക്ക് സ​മ​വാ​യ ച​ർ​ച്ച​യ്ക്കെ​ത്തി​യ ര​വി​ന്ദ്ര ഫാ​ഠ​ക് ഉ​ൾ​പ്പെ​ടെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ കൂ​ടി  മാ​റി.  വി​മ​ത​ർ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് ര​വി​ന്ദ്ര ഫാ​ഠ​കി​നൊ​പ്പം സ​ഞ്ജ​യ് റാ​ത്തോ​ഡ്, ദാ​ദാ​ജി ദു​സെ എ​ന്നി​വ​രാ​ണ്.

ഇ​തി​നി​ടെ ആ​സാ​മി​ലെ ബി​ജെ​പി മ​ന്ത്രി അ​ശോ​ക് സിം​ഗാ​ൾ  ആ​സാ​മി​ലു​ള്ള ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യെ​യും മ​റ്റ് ശി​വ​സേ​ന എം​എ​ൽ​എ​മാ​രെ​യും  നേ​രി​ൽ ക​ണ്ടു. കൂ​ടി​ക്കാ​ഴ്ച ഇ​വ​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ എ​ത്തി​യാ​യി​രു​ന്നു .
ബി​ജെ​പി ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്കു  വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  ബി​ജെ​പി എ​ട്ട് മ​ന്ത്രി​പ​ദ​വും ര​ണ്ട് സ​ഹ​മ​ന്ത്രി പ​ദ​വും ര​ണ്ട് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​വും വാ​ഗ്ദാ​നം ചെ​യ്തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related Topics

Share this story