പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​ണ്ടും യു​എ​ഇ​യി​ലേ​ക്ക്

modi
 ദു​ബാ​യ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 28ന് ​യു​എ​ഇ സ​ന്ദ​ർ​ശി​ക്കും. ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷമായിരിക്കും അദ്ദേഹം യു​എ​ഇ​യി​ലെ​ത്തു​ന്നതെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ വി​യോ​ഗ​ത്തി​ൽ മോ​ദി അ​നു​ശോ​ച​നം അ​ർ​പ്പി​ക്കും. അ​തി​നൊ​പ്പം പു​തി​യ പ്ര​സി ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും.  ജൂ​ൺ 28ന് ​ത​ന്നെ മോ​ദി യു​എ​ഇ​യി​ൽ നി​ന്ന് മ​ട​ങ്ങും. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മോ​ദി യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Share this story