ജനപ്രിയ സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

 ജനപ്രിയ സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു
 ന്യൂഡൽഹി: ജനപ്രിയ സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു. 58-വയസ്സായിരുന്നു. അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 10ന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   വെന്റിലേറ്റർ ഐസിയുവിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരന്നു.   ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ.

Share this story