Times Kerala

 പോപ്പുലര്‍ ഫണ്ടിനെ നിരോധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി എന്‍ ഐ എ

 
 പോപ്പുലര്‍ ഫണ്ടിനെ നിരോധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി എന്‍ ഐ എ
 
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി (NIA). പി എഫ് ഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചതായി എന്‍ ഐ എ അവകാശപ്പെട്ടു. വയര്‍ലസ് സെറ്റുകളും, ജി പി എസ് റിസീവറുകളും പി എഫ് ഐ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു.  കൂടാതെ, പി എഫ് ഐ പ്രവര്‍ത്തകരില്‍ ചിലര്‍ തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. വിദേശത്തെ യൂണിറ്റുകള്‍ വഴി പി എഫ് ഐ പണം ശേഖരിച്ചതിന് തെളിവുകളുണ്ടെന്നും എന്‍ ഐ എ പറയുന്നു. വിവിധ കൊലപാതക സംഭവങ്ങളില്‍ പി എഫ് ഐ നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടത്തും.പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നലെ രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ നിരവധി നേതാക്കളാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ എത്തിച്ച നേതാക്കളെ എന്‍ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്തു.

Related Topics

Share this story