കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച, ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു.!

പന്തളത്ത് 26-കാരി ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനോടൊപ്പം ഒളിച്ചോടി; കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിയെയും കാമുകനെയും പൊക്കി പോലീസ്
 പട്‌ന: വിവാഹം കഴിഞ്ഞു ഒരാഴ്ച മാത്രം തികയാവേ, നവവധു കാമുകനൊപ്പം ഒളിച്ചോടിയാതായി പരാതി. ബിഹാറിലെ പട്നയിലാണ് സംഭവം. വള വാങ്ങാനായി ഭര്‍ത്താവിനൊപ്പം കടയിൽ പോയതിനിടയിലാണ് ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. പോദ്ദര്‍ കോളനി നിവാസിയായ യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.  ജൂണ്‍ 14  നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ഒരുമിച്ചു ചന്തയില്‍ പോയ സമയത്ത്  ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചു നടന്ന നവവധു, അപ്രതീക്ഷിതമായി യുവാവിനെ തള്ളിനീക്കിയ ശേഷം അവിടെ കാത്തുനിന്ന കാമുകന്റെ കൈയില്‍ പിടിച്ച്‌ ഓടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ പിന്തുടരരുത്‌ എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് യുവാവിനൊപ്പം കടന്നു കളഞ്ഞ യുവതി കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് പോയതെന്നും ആരോപണമുണ്ട്.

Share this story