സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്നും  ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ ഷ​ഹ്‌​ദാ​ര​യി​ലെ സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചുട്ടുണ്ട്.

Share this story