Times Kerala

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം: ദേശീയ പതാക നിർമ്മിച്ച് കശ്മീർ പെൺകുട്ടികൾ

 
റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം: ദേശീയ പതാക നിർമ്മിച്ച് കശ്മീർ പെൺകുട്ടികൾ

നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത്തവണ ഒരാഴ്ച നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ജമ്മു കശ്മീരിലെ കുപ്‌വാരയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയ്യാറാക്കുന്ന പെൺകുട്ടികളുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നൈപുണ്യ വികസന കേന്ദ്രത്തിലെ മുസ്ലീം പെൺകുട്ടികളാണ് ദേശീയ പതാക തയ്യാറാക്കുന്നത്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി തയ്യൽ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസുകളുടെ ഭാഗമായാണ് ദേശീയ പതാക നിർമാണം. ഇതിന്റെ ഭാഗമായി കുപ്‌വാര ജില്ലയിലെ 20 പെൺകുട്ടികൾ ദേശീയ പതാക തയ്യാറാക്കാൻ സന്നദ്ധരായി എത്തിയിരുന്നു.  ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ഓടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നു. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30നാണ് ആഘോഷങ്ങൾ അവസാനിക്കുക.

Related Topics

Share this story