Times Kerala

 മോണ്‍സ്റ്റര്‍ ഇനി 'ഫൗണ്ടിറ്റ്' ഡോട്ട് ഇന്‍

 
 മോണ്‍സ്റ്റര്‍ ഇനി 'ഫൗണ്ടിറ്റ്' ഡോട്ട് ഇന്‍
 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര തൊഴില്‍ അന്വേഷണ പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട് കോം ഇനി  ഫൗണ്ടിറ്റ് ഡോട്ട് ഇന്ത്യ എന്ന പേരില്‍ പുതിയ ലോഗോയും പുതിയ കാഴ്ചപ്പാടുമായാവും അറിയപ്പെടുക. 2018-ല്‍ ക്വസ് കോര്‍പ് ഏറ്റെടുത്ത ശേഷം മോണ്‍സ്റ്റര്‍ ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമാണ് സേവനങ്ങള്‍ നല്‍കി വരുന്നത്.


തൊഴില്‍ അന്വേഷണ, സേവന രംഗങ്ങളില്‍ സാങ്കേതികവിദ്യയ്ക്കുള്ള പ്രധാന്യം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് പുതിയ ബ്രാന്‍ഡിനെ കുറിച്ചു സംസാരിക്കവെ ഫൗണ്ടിറ്റ് ഡോട്ട് ഇന്‍ സിഇഒ ശേഖര്‍ ഗാര്‍സിയ പറഞ്ഞു.

മാനവ ശേഷിയും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള സേവനങ്ങള്‍ക്കു മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ രംഗത്തു മുന്നോട്ടു പോകാനാവു എന്ന് ക്വസ് കോര്‍പിന്‍റേയും ഫൗണ്ടിറ്റിന്‍റേയും സ്ഥാപകനും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത്ത് ഐസക് പറഞ്ഞു.

Related Topics

Share this story