വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം; ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി ​​​​​​​

news
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജികള്‍ ഹൈക്കോടതി സുപ്രിംകോടതിക്ക് വിടുകയായിരുന്നു. വൈവാഹിക ബലാത്സംഗക്കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നാണ്  ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ ചൂണ്ടിക്കാട്ടുന്നത്.വൈവാഹിക ബലാത്സംഗം വ്യവസ്ഥ, തുല്യത അടക്കം അവകാശങ്ങള്‍ നിഷേധിക്കുന്നതല്ല എന്ന് ജസ്റ്റിസ് സി. ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നതയെ തുടര്‍ന്ന് വിഷയത്തില്‍ സുപ്രിംകോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന് ഇരു ജഡ്ജിമാരും വിധിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

Share this story