ഛ​ത്തീസ്​ഗ​ഡി​ല്‍ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു

maoist
റാ​യ്പൂ​ര്‍: ഛ​ത്തീസ്​ഗ​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു മാ​വോ​യി​സ​റ്റ് കൊ​ല്ല​പ്പെ​ട്ടു. സു​ക്മ ജി​ല്ല​യി​ലെ ഭ​ണ്ഡ​ര്‍​പാ​ദ​ര്‍ ഗ്രാ​മ​ത്തി​ലെ വ​ന​ത്തി​ല്‍​ വച്ചായിരുന്നു സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.  സു​ര​ക്ഷാ​സേ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മ​ദ്വി ഹ​ദ്മ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Share this story