ഖാലിസ്ഥാൻ പതാക ഉയർത്തിയ ഒരാൾകൂടി പിടിയിൽ

newws
 ഷിംല: ധർമശാലയിലെ വിധാൻസഭ മന്ദിരത്തിനുവെളിയിലെ ഭിത്തിയിൽ സിക്ക് ഭീകരസംഘടനയായ ഖാലിസ്ഥാന്‍റെ പതാക ഉയർത്തുകയും ചുവരെഴുത്തു നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ ആണ് ഇക്കാര്യം പറഞ്ഞത്. ഛിദ്രശക്തികൾക്കെതിരേ സംസ്ഥാനജനത ഒന്നിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

Share this story