മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി മും​ബൈ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞു

26


മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി മും​ബൈ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ  മാ​പ്പു​പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ സാമ്പത്തികമൂ​ല​ധ​നം ഗു​ജ​റാ​ത്തി​ക​ളെ​യും രാ​ജ​സ്ഥാ​ൻ​കാ​രെ​യും പു​റ​ത്താ​ക്കി​യാ​ൽ  ഇ​ല്ലാ​താ​കു​മെ​ന്നും മുംബൈക്ക്  രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യി തു​ട​രാ​ൻ  ക​ഴി​യി​ല്ലെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​മാ​ണ് ഗ​വ​ർ​ണ​ർ തി​രു​ത്തി​യ​ത്.

ഹൃ​ദ​യ​വി​ശാ​ല​ത മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ന​ങ്ങ​ൾ  കാ​ട്ടു​മെ​ന്നും പ​രാ​മ​ർ​ശം പൊ​റു​ക്കു​മെ​ന്നും ഉ​റ​പ്പാ​ണെ​ന്ന് ഗ​വ​ർ​ണ​ർ  പ​റ​ഞ്ഞു. വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യത് സ​മൂ​ഹ​ത്തി​ലെ ചി​ല​യാ​ളു​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ പറ്റിയ  പി​ഴ​വാ​ണെന്ന്   ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.   മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​യി​രു​ന്നു.

Share this story