എൽഐസിയിൽ അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്‌തികയിൽ 300 ഒഴിവുകൾ
Thu, 26 Jan 2023

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ(എൽഐസി) അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ(ജനറലിസ്‌റ്റ്) തസ്‌തികയിൽ 300 ഒഴിവുകൾ. ബിരുദം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21 മുതൽ 30 വയസുവരെയാണ് പ്രായപരിധി. ഓൺലൈൻ പരീക്ഷയുണ്ടാവും. പ്രാഥമിക പരീക്ഷ ഫെബ്രുവരി 17, 20 തിയതികളിലും മെയിൻ പരീക്ഷ മാർച്ച് 18നുമാണ് നടക്കുക. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോാട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.licindia.in സന്ദർശിക്കുക.