'വരാഹ രൂപം' ഇല്ലാതെ കാന്താര ഒടിടിയില്‍; നിരാശയോടെ ആരാധകര്‍

'വരാഹ രൂപം' ഇല്ലാതെ കാന്താര ഒടിടിയില്‍; നിരാശയോടെ ആരാധകര്‍
റിഷഭ് ഷെട്ടിയുടെ കാന്താര  ഒടിടിയില്‍ റിലീസ് ചെയ്തു. എന്നാല്‍, ചിത്രത്തിലെ വിവാദമായ 'വരാഹ രൂപം' എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് 'വരാഹ രൂപം' എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഒരു താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇപ്പോള്‍, വരാഹരൂപം എന്ന പാട്ട് ഒഴിവാക്കിയത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. നിരവധി ആരാധകര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Share this story