Times Kerala

 കിഴക്കൻ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായതായി റിപ്പോർട്ട്

 
കിഴക്കൻ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായതായി റിപ്പോർട്ട്
 ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതിർത്തിയിൽ ചൈനയുമായി സംഘർഷം തുടരുന്നതിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.കാരകൊറം പാസ് മുതൽ ചുമുർ വരെ ദിവസവും ഇന്ത്യൻ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതിൽ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിങ് നടത്താത്തതു കൊണ്ടോ, അല്ലെങ്കിൽ മറ്റു പരിമിതികള്‍ മൂലമോ നഷ്ടപ്പെട്ടു. അഞ്ച് മുതൽ 17 വരെയും 24 മുതൽ 32 വരെയുമുള്ള പട്രോളിങ് പോയന്‍റുകളുടെയും 37-ാം നമ്പർ പട്രോളിങ് പോയന്‍റിന്‍റെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടതെന്ന് ലേയിലെ പോലീസ് ഉദ്യോഗസ്ഥ പി.ഡി. നിത്യയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related Topics

Share this story