സ​ഞ്ജു സാം​സ​ണ്‍ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ ​ടീ​മി​ന് തകർപ്പൻ ജ​യം

cricket
 ചെ​ന്നൈ: സ​ഞ്ജു സാം​സ​ണ്‍ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ ​ടീ​മി​ന് തകർപ്പൻ  ജ​യം. ന്യൂ​സി​ല​ൻ​ഡ് എ ​ടീ​മി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് സ​ഞ്ജു​വും കൂ​ട്ട​രും ത​ക​ർ​ത്ത​ത്. ഈ ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തിയിരിക്കുകയാണ്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 40.2 ഓ​വ​റി​ൽ 167 റ​ണ്‍​സി​ന് പു​റ​ത്താ​യിരുന്നു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​ർ​ദു​ൽ ഠാ​ക്കൂ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കു​ൽ​ദീ​പ് സെ​ന്നു​മാ​ണ് സ​ന്ദ​ർ​ശ​ക​രെ ത​ക​ർ​ത്ത​ത്. കി​വീ​സി​നാ​യി മൈ​ക്കി​ൾ റി​പ്പ​ണ്‍ 61 റൺസും നേടി. 

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 31.5 ഓ​വ​റി​ൽ ഇ​ന്ത്യ അ​നാ​യാ​സം ലക്ഷ്യത്തിലെത്തി. ര​ജ​ത് പാ​ട്ടി​ദാ​ർ (പു​റ​ത്താ​കാ​തെ 45), ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദ് (41), രാ​ഹു​ൽ ത്രി​പാ​ഠി (31), ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ (പു​റ​ത്താ​കാ​തെ 29) എന്നിവരാണ്  ഇ​ന്ത്യ​യ്ക്കാ​യി തി​ള​ങ്ങിയത്.

Share this story