അസാമിൽ വൻ തീപിടിത്തം;ആളപായമില്ല

അസാമിൽ  വൻ തീപിടിത്തം;ആളപായമില്ല
 ദിസ്പൂർ:അസാമിലെ കർബി ആംഗ്‌ലോങ് ജില്ലയിലെ ലഹോറിജാൻ മേഖലയിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നൂറിലേറെ വീടുകളും കടകളും കത്തിനശിച്ചു. തീ പടർന്നതിനെത്തുടർന്ന് നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് പൊലീസ് അറിയിച്ചു.

Share this story