അമിതാഭ് ബച്ചൻ നൽകിയ ഹർജിക്ക് ഹൈക്കോടതിയുടെ ഉത്തരവ്

 അമിതാഭ് ബച്ചൻ നൽകിയ ഹർജിക്ക് ഹൈക്കോടതിയുടെ ഉത്തരവ്
 ന്യൂഡൽഹി: ബോളിവുഡ് പ്രിയ  നടൻ അമിതാഭ് ബച്ചന്റെ പേരോ,​ ചിത്രമോ,​ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹെെക്കോടതിയുടെ ഉത്തരവ്  . തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരു വ്യക്തി എന്ന നിലയിൽ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും നടൻ ഹർജിയിൽ പറയുന്നു.ഹർജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വവും വിവിധ പരസ്യങ്ങളിൽ വേഷമിട്ട ആളുമാണെന്നതിൽ തർക്കമില്ലെന്നും. എന്നാൽ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് വളർത്തുന്നതും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും അമിതാഭ് ബച്ചനിൽ അതൃപ്തിയുണ്ടാകുന്നു. ഇത് കേസെടുക്കവുന്ന കുറ്റമാണെന്ന് ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു.

Share this story