തമിഴ്നാട്ടിലും കർണാടകയിലും ശക്തമായ മഴ; മേട്ടൂർ ഡാം തുറന്നു, കാവേരി തീരത്ത് ജാഗ്രത നിർദേശം
Fri, 5 Aug 2022

ബെംഗളൂരു: കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകയിലും മഴ ശക്തമാകുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ മേട്ടൂർ അണക്കെട്ട് തുറന്നതിനാൽ കാവേരി നദീ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എല്ലാ കൈവഴികളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. തേനി, നീലഗിരി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഹൊക്കനഗലിലെ ക്ഷേത്രത്തിൽ കുടുങ്ങിയ വൃദ്ധ ദമ്പതികളെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.