ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 6 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് റിമാൻഡിൽ
Nov 22, 2022, 12:28 IST

ലക്‌നൗ: യുവതിയെ കാമുകൻ കൊലപ്പെടുത്തു, മൃതദേഹം 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവം. അസംഗഡിലെ പശ്‌ചിംപട്ടി ഗ്രാമത്തില്‍ മുന്‍ കാമുകിയെ കൊന്ന് മൃതദേഹം ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ആരാധന പ്രജാപതി എന്ന 22-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കിണറ്റിലും കുളത്തിലുമായി തള്ളിയ മുന്‍ കാമുകന്‍ പ്രിന്‍സ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ അടക്കം സഹായത്തോടെയാണ് പ്രിന്‍സ് യാദവ് കൊലപാതകം നടത്തിയത്. മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നവംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില്‍ കൊണ്ടുപോയി. ബന്ധു
സര്‍വേഷിന്റെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. പാടത്ത് വച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് രണ്ടുപേരുംകൂടി മൃതദേഹം ആറു കഷ്ണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് പോളിത്തീന്‍ കവറിലാക്കി മൃതദേഹം കിണറ്റില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ തല മാത്രം കിണറിന് അരികിലുള്ള കുളത്തിലാണ് വലിച്ചെറിഞ്ഞതെന്നും പൊലീസ് പറയുന്നു