വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളും വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​കൾ​ ജാ​ഗ്ര​ത പാലിക്കണമെന്ന് കേ​ന്ദ്രം

വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളും വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​കൾ​ ജാ​ഗ്ര​ത പാലിക്കണമെന്ന് കേ​ന്ദ്രം
 

ന്യൂ​ഡ​ല്‍​ഹി: വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളും വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സർക്കാർ. ജാനിലവിലെ സാഹചര്യത്തിൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൂടാതെ, ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​രെ കാ​ന​ഡ ഇ​തു​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, കാ​ന​ഡ​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും കാ​ന​ഡ​യി​ലേ​ക്ക് പോ​കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കാ​ന​ഡ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ ഒ​ട്ടാ​വ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക​മ്മീ​ഷ​നി​ലോ, ടൊ​റ​ന്‍റോ​യി​ലേ​യോ വാ​ന്‍​കോ​വ​റി​ലേ​യോ കോ​ണ്‍​സു​ലേ​റ്റി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Share this story