രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്‌സംഗം; സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു

rape
 ഡല്‍ഹി: ഡൽഹിയിൽ സ്‌പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് കൂട്ടബലാത്‌സംഗം ചെയ്തു. ഡൽഹിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.  വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

Share this story