വീടിന്റെ ചുമരിടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു
Sep 22, 2022, 12:17 IST

ലക്നോ: ഉത്തര്‍പ്രദേശില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് നാല് കുട്ടികള്‍ മരണപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇറ്റാവയിലെ ചന്ദ്രപുര ഗ്രാമത്തിൽ കനത്ത മഴയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
സഹോദരങ്ങളായ സിങ്കു(10), അഭി(8), സോനു (7), ആര്‍തി(5) എന്നിവരാണ് മരിച്ചത്. റിഷവ്(4), മുത്തശി ശാരദ ദേവി(75) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.