മു​ൻ​കേ​ന്ദ്ര​മ​ന്ത്രി പ​ണ്ഡി​റ്റ് സു​ഖ്റാം അ​ന്ത​രി​ച്ചു

news
 ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ​ണ്ഡി​റ്റ് സു​ഖ്‌​റാം അ​ന്ത​രി​ച്ചു.94 വയസായിരുന്നു അദ്ദേഹത്തിന്. മ​സ്തി​ഷ്‌​ക്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.1993 മു​ത​ല്‍ 1996 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രി​യാ​യി​രു​ന്നു അദ്ദേഹം. 1963 മു​ത​ല്‍ 1984 വ​രെ മാ​ണ്ഡി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലും എ​ത്തി. സം​സ്കാ​രം പി​ന്നീ​ട്

Share this story