Times Kerala

 ആസാമിൽ പ്രളയം തുടരുന്നു: മരണം 100 കടന്നു 

 
 ആസാമിൽ പ്രളയം തുടരുന്നു: മരണം 100 കടന്നു 
 ഗോഹട്ടി: ആസാമിൽ ജനങ്ങളെ മുഴുവൻ ദുരിതത്തിലാഴ്ത്തി കനത്ത പ്രളയം തുടരുന്നു. ഇന്നലെ പന്ത്രണ്ടുപേർകൂടി മരിച്ചതോടെ മേയ് പകുതിയോടെ തുടങ്ങിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 101 പേരാണ് ഇവിടെ  മരിച്ചത്. 54.5 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര, ബറാക് നദികളും രണ്ടു നദികളുടെ കൈവഴികളും കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 36 ജില്ലകളിൽ 32 എണ്ണവും പ്രളയത്തിന്‍റെ പിടിയിലായി. ബോട്ടുകളുടെ സഹായത്തോടെ ദുരന്തനിവാരണ സേനകൾ ഇന്നലെ നാലായിരത്തോളം പേരെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ചു. 12 ജില്ലകളിലായി പ്രളയമേഖലയിൽ ഏകദേശം 14,500 പേരാണു കുടുങ്ങിയത്. ബാർപേട്ട ജില്ലയിൽമാത്രം 11, 29,390 പേർ ദുരിതം നേരിടുകയാണ്. സംസ്ഥാനത്തെ 218 റോഡുകളും 20 പാലങ്ങളും പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്നു. 99,026 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചുവെന്നും പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

Related Topics

Share this story