നാലു വയസുകാരനെ കൊലപ്പെടുത്തിയ എഞ്ചിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ
Jan 26, 2023, 07:02 IST

ഭുവനേശ്വർ: നാലു വയസുകാരനെ കൊലപ്പെടുത്തിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍. ചൊവ്വാഴ്ച ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 22കാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി സംഭവം പുറത്തറിയുമോയെന്ന ഭയത്തെ തുടര്‍ന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സമീപ സ്ഥലങ്ങളില്‍ അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് മനസിലായത്. അസ്കയില്‍ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.