ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്
കോ​യ​ന്പ​ത്തൂ​ർ: ആ​ർ​ട്ട് ഓ​ഫ് ലീ​വിം​ഗ് സ്ഥാ​പ​ക​ൻ ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് തി​രു​പ്പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ര​വി​ശ​ങ്ക​റും സം​ഘ​വും. യാ​ത്രാ​മ​ധ്യേ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.  ഈ​റോ​ഡ് ക​ട​ന്പൂ​രി​ലാ​യി​രി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്. ര​വി​ശ​ങ്ക​റി​നൊ​പ്പം മൂ​ന്ന് പേ​ർ കൂ​ടി ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ത​ന്നെ ര​വി​ശ​ങ്ക​റും സം​ഘ​വും തി​രു​പ്പൂ​രി​ലേ​ക്ക് തി​രി​ച്ചു.

Share this story