മേഘാലയയിലെ തുറയിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
Nov 24, 2022, 10:03 IST

ഷിംല്ലോംഗ്: മേഘാലയയിലെ തുറയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 3.46ന് ആണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തുറയിൽ നിന്നു 37 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂചലനമുണ്ടായത്.
നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.