ദാവൂദ് ഇബ്രാഹിമിന്റെ സഹായി കൈലാസ് രാജ്പുത് അയർലൻഡിൽ പിടിയിൽ

 മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ 'ഡീ കമ്പനി' അംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ കൈലാസ് രാജ്പുത് അയർലൻഡിൽ പിടിയിൽ.

വ്യാജ പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെയിൽ  ഇന്‍റർപോളാണ് പിടികൂടിയത്. ഡൽഹിയിലും മുംബൈയിലും  രാജ്പുതിനെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ് ഇയാൾ.

2014ൽ രാജ്യം വിട്ട രാജ്പുത് യു.എ.ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ രാജ്പുതിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Share this story