Times Kerala

ഡി​ജി​സി​എ സ്പൈ​സ്ജെ​റ്റ് വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ട്ടി

 
373


ന്യൂ​ഡ​ൽ​ഹി: ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) സ്പൈ​സ്ജെ​റ്റ് വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ട്ടി.   വേ​ന​ല്‍​ക്കാ​ല ഷെ​ഡ്യൂ​ളി​ല്‍ നി​ല​വി​ലു​ള്ള​തി​ന്‍റെ 50 ശ​ത​മാ​നം വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്ക് മാ​ത്ര​മേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​ള്ളു.  ഒ​ക്ടോ​ബ​ർ 29 വ​രെ ആണ്  നീ​ട്ടി​യ​ത്. തു​ട​ർ​ച്ച​യാ​യ സ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നായിരുന്നു നടപടി.

സു​ര​ക്ഷാ സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ  ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ഡി​ജി​സി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നി​രു​ന്നാ​ലും  വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ന്‍റെ അ​വ​സാ​നം വ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ഡി​ജി​സി​എ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഡി​ജി​സി​എ നേ​ര​ത്തെ സ്‌​പൈ​സ് ജെ​റ്റി​ന് തു​ട​ര്‍​ച്ച​യാ​യ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​റു​പ​ടി തൃ​പ്തി​ക​ര​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് .

Related Topics

Share this story