ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസറെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

news
 മുംബൈ: ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ കൂറ്റന്‍ തോല്‍വിയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവരില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയെടുത്തു. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 13.5 ഓവറില്‍ 82ന് എല്ലാവരും പുറത്തായി. 62 റണ്‍സിന്റെ ജയത്തോടൊപ്പം പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കുകയും ഗുജറാത്ത് ചെയ്തു. എന്നാല്‍ ലഖ്‌നൗ നിരയിലെ ഒരു പേസറുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൊഹസിന്‍ ഖാനാണ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്തിരിക്കുന്നത്. അടിസ്ഥാന വിലയ്ക്കാണ് താരത്തെ ലഖ്‌നൗ ടീമിലെത്തിച്ചത്. ഗുജറാത്തിനെതിരായ മത്സരം മാത്രമല്ല, മുന്‍ മത്സരങ്ങളിലും താരം റണ്‍സ് വിട്ടുകൊടുത്തിരുന്നില്ല. സീസണിലൊന്നാകെ 21 ഓവര്‍ എറിഞ്ഞപ്പോള്‍ രണ്ട് സിക്‌സ് മാത്രമാണ് താരം വഴങ്ങിയത്.

Share this story