വിവാദ ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

 വിവാദ ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
 ന്യൂഡല്‍ഹി: വിവാദമായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മറ്റു ചില വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. കോളജ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇത് മറികടന്ന് പ്രദര്‍ശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടായാലും ഇന്ന് വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Share this story