ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
Sun, 15 May 2022

മുംബൈ: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് വാംഖഡെയില്‍ ആണ് കളി തുടങ്ങുക. ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.