Times Kerala

നൂ​പു​ൾ ശ​ർ​മ ന​ട​ത്തിയ പ്ര​വാ​ച​ക നി​ന്ദ​: ചാ​ന​ൽ അ​വ​താ​ര​ക ന​വി​ക കു​മാ​റി​നെ​തി​രായ കേസുകൾ ഇനി ഡൽഹി പോലീസിലേക്ക്

 
435

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കീ​ഴി​ലേ​ക്ക്  ചാ​ന​ൽ അ​വ​താ​ര​ക ന​വി​ക കു​മാ​റി​നെ​തി​രേ ബി​ജെ​പി​ മു​ൻ വ​ക്താ​വ് നൂ​പു​ൾ ശ​ർ​മ ന​ട​ത്തിയ പ്ര​വാ​ച​ക നി​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ എ​ഫ്ഐ​ആ​റു​ക​ളും  നീ​ക്കാ​ൻ സു​പ്രീം​ കോ​ട​തി  നി​ർ​ദേ​ശം ന​ൽ​കി.

 എ​ഫ്ഐ​ആ​റു​ക​ൾ ഡ​ൽ​ഹി പോലീ​സി​ന് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്.  ഇ​നി കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് ആ​ണ്.  എ​ട്ട് ആ​ഴ്ച​ത്തേ​ക്ക് മ​റ്റു ന​ട​പ​ടി​ക​ൾ ഒ​ന്നും ന​വി​ക കു​മാ​റി​നെ​തി​രേ സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് ഈ ​കാ​ല​യ​ള​വി​ൽ എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.  ന​വി​ക​ക്ക് അ​റ​സ്റ്റി​ൽ നി​ന്നും ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം  സു​പ്രീം​ കോ​ട​തി  ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​നു​വ​ദി​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാക​രു​തെ​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ത്തോ​ടും നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ടൈം​സ് നൗ ​ചാ​ന​ലി​ൽ  നൂ​പു​ർ ശ​ർ​മ​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം മേ​യ് 27ന് ​ ജ്ഞാ​ന​വാ​പി മോ​സ​ക് വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു. അ​ന്ന് ച​ർ​ച്ച നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ന​വി​ക കു​മാ​റാ​യി​രു​ന്നു .

Related Topics

Share this story