പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്; 24 കാരനെ കോടതി വെറുതെ വിട്ടു

news
 മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു.ഡി.എന്‍.എ പരിശോധന ഫലം വന്നതോടെയാണ് ഇയാള്‍ കുറ്റകാരനല്ലെന്ന് തെളിഞ്ഞിരിക്കുന്നത്.കൂടാതെ ബലാത്സംഗം നടന്നതിനെക്കുറിച്ച്‌ പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡി.എന്‍.എ. റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്ബോള്‍ പ്രതിയെ കുടുക്കാന്‍ മനഃപൂര്‍വ്വം ചെയ്ത കേസാകാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  പോക്സോ കോടതിയുടേതാണ് വിധി.

Share this story