11 വയസ്സുകാരന് നേരെ ജാതി അതിക്ഷേപം, തീപ്പൊളളലേൽപ്പിച്ചു, മൂന്ന് പേർക്കെതിരെ കേസ്

news
 

ചെന്നൈ: തമിഴ്‌നാട്ടിൽ 11 വയസ്സുള്ള ആൺകുട്ടിക്കുനേരെ  ജാതി അധിക്ഷേപം. കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടു.സംഭവത്തെ തുടർന്ന്  മൂന്ന് പ്രായപൂർത്തിയാകാത്തവർക്കെതിരെ പട്ടികജാതി-പട്ടികവർഗ നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാൻ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. മുതുകിലും നെഞ്ചിലും തോളിലും പൊള്ളലേറ്റ് പിന്നീട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കൾ ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്നായിരുന്നു  ആദ്യം കുട്ടി പറഞ്ഞത്.

കുട്ടിയെ ചികിത്സയ്ക്കായി തിണ്ടിവനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ സ്‌കൂളിലെ രണ്ട് ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് കുട്ടി  വെളിപ്പെടുത്തി. 

Share this story