കൊടും ക്രൂരത, ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന് മു​ൻ നാ​വി​ക​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ചു; അറസ്റ്റ്

murder
 ബ​രു​യി​പൂ​ർ:   പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ൻ നാ​വി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ മാ​താ​വി​ന്റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ചതായി റിപ്പോർട്ട്. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ബ​രു​യി​പൂ​രി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം. 2000ൽ ​നാ​വി​​ക​സേ​ന​യി​ൽ​നി​ന്ന് വി​ര​മി​ച്ച ഉ​ജ്ജ്വ​ൽ ച​ക്ര​ബ​ർ​ത്തി​യാ​ണ് എന്ന 55-കാരനെയാണ് മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. സം​ഭ​വ​ത്തി​ൽ ഉ​ജ്ജ്വ​ൽ ച​ക്ര​ബ​ർ​ത്തി​യു​ടെ ഭാ​ര്യ ശ്യാ​മ​ലി ച​ക്ര​ബ​ർ​ത്തി (50), മ​ക​ൻ ജോ​യി ച​ക്ര​ബ​ർ​ത്തി (25) എ​ന്നി​വ​രെ ശ​നി​യാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ ​മാ​സം 12നാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്നു ഉ​ജ്ജ്വ​ൽ ച​ക്ര​ബ​ർ​ത്തി​യെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പോ​ളി​ടെ​ക്‌​നി​ക് കാ​ർ​പെ​ന്റ​റി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ 3,000 രൂ​പ ഫീ​സ് ചോ​ദി​ച്ചെ​ങ്കി​ലും ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാക്കേറ്റമുണ്ടായി. ഈ ​സ​മ​യ​വും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഉ​ജ്ജ്വ​ൽ ച​ക്ര​ബ​ർ​ത്തി മ​ക​നെ ത​ല്ലി. ഇ​തോ​ടെ ദേ​ഷ്യ​ത്തി​ൽ മ​ക​ൻ പി​താ​വി​നെ ത​ള്ളി​യി​ട്ടു. ക​സേ​ര​യി​ൽ ത​ല​യി​ടി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ പി​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭാ​ര്യ​യും മ​ക​നും മൃ​ത​ദേ​ഹം കു​ളി​മു​റി​യി​ലേ​ക്ക് മാ​റ്റി.  മ​ക​ൻ മൃ​ത​ദേ​ഹം ആ​റ് ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് പ്ലാ​സ്റ്റി​ക് ചാ​ക്കി​ലാ​ക്കി സൈ​ക്കി​ളി​ൽ പ​ല​ത​വ​ണ​യാ​യി കൊ​ണ്ടു​പോ​യി 500 മീ. ​അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ള്ളി​യ​താ​യി ബ​രു​യി​പൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.  ര​ണ്ട് കാ​ലു​ക​ൾ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന​ടി​യി​ലും ത​ല​യും വ​യ​റും ദെ​ഹി​മേ​ദ​ൻ മ​ല്ല​യി​ലെ കു​ള​ത്തി​ൽ​ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. കൈ​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 15ന് ​മാ​താ​വും മ​ക​നും ച​ക്ര​ബ​ർ​ത്തി​യെ കാ​ണാ​താ​യെ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​ക​ളി​ൽ പൊ​ലീ​സി​ന് സം​ശ​യം​തോ​ന്നി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.

Share this story