കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പണിയുന്ന വീടിനു പണം അനുവദിക്കാന്‍ കൈക്കൂലി; മനംനൊന്ത 25-കാരൻ തൂങ്ങി മരിച്ചു; കൈക്കൂലി ആവശ്യപ്പെട്ട ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ ഒളിവില്‍

 കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പണിയുന്ന വീടിനു പണം അനുവദിക്കാന്‍ കൈക്കൂലി; മനംനൊന്ത 25-കാരൻ തൂങ്ങി മരിച്ചു; കൈക്കൂലി ആവശ്യപ്പെട്ട ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ ഒളിവില്‍ 
 തിരുവാരൂർ: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പണിയുന്ന വീടിനു പണം അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതില്‍ മനംനൊന്തു യുവാവ് ജീവനൊടുക്കി. തമിഴ്നാട് തിരുവാരൂരിലെ മണികണ്ഠനെന്ന 25 കാരനാണു തൂങ്ങിമരിച്ചത്. സര്‍ക്കാര്‍ അനുവദിച്ച 52000 രൂപയില്‍ 18000 രൂപയും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറായ മതേശ്വരന്‍ കൈക്കൂലിയായി കൈപ്പറ്റി. കടം വാങ്ങിയും വിദേശജോലിക്കായി മാറ്റിവച്ച തുകയും ചേര്‍ത്ത് മേല്‍ക്കൂര പണിതു. പക്ഷേ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ ബില്ല് മാറിനല്‍കിയില്ല. 15000 രൂപ നല്‍കാതെ ബില്ലുകള്‍ പാസാക്കില്ലെന്ന് മതേശ്വരന്‍ തീര്‍ത്തുപറഞ്ഞു. രക്ഷപെടാനുണ്ടായിരുന്ന ഏക കച്ചിതുരുമ്പായ വിദേശജോലി കൂടി നഷ്ടമായതോടെ മണികണ്ഠൻ തന്റെ ദയനീയ അവസ്ഥ വിവരിച്ചു വിഡിയോ ചിത്രീകരിച്ചതിനുശേഷം കഴിഞ്ഞദിവസം തൂങ്ങിമരിച്ചു.വാര്‍ത്ത പുറത്തുവന്നതിനു പിറകെ കൈക്കൂലി ആവശ്യപ്പെട്ട ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ ഒളിവില്‍ പോയി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ  മതേശ്വരനെ സര്‍വീസില്‍ നിന്നു സസ്പെന്‍റ് ചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മണികണ്ഠന്റെ വീട്ടിലെത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

Share this story