ബീഹാർ വ്യാജ മദ്യ ദുരന്തം; മരണം 7 ആയി

 രാജ്യത്ത് വീണ്ടും വ്യാജമദ്യ ദുരന്തം; റാ​യ്ബ​റേ​ലി​ൽ വിഷമദ്യം ക​ഴി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു; 29 പേർ ഗുരുതരാവസ്ഥയിൽ 
 പട്ന: ബീഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റർ രാജേഷ് മീണ അറിയിച്ചു . ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു

Share this story